ശ്രീനു എസ്|
Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (11:29 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 22,854 പേര്‍ക്ക്. ഇത് കഴിഞ്ഞ വര്‍ഷം ഡിസംബറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണ്. 126 മരണമാണ് കഴിഞ്ഞ 24മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണസംഖ്യ 1,58,189 ആയിട്ടുണ്ട്.
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം1,12,85,561 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം1,89,226 ആണ്.