ശ്രീനു എസ്|
Last Updated:
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (13:01 IST)
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 90123 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായത്. അതേസമയം കൊവിഡ് ബാധിച്ച് 82066പേര്‍ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24മണിക്കൂറില്‍ 1290പേരാണ് മരണപ്പെട്ടത്.
13 ദിവസംകൊണ്ടാണ് കൊവിഡ് രോഗികളില്‍ 10 ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടായത്. രാജ്യത്തെ 53 ശതമാനം കൊവിഡ് രോഗികളും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്. അതേസമയം ലോകത്താകെ 2.97 കോടി ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 9.39 ലക്ഷം പേര്‍ ഇതിനകം മരണമടഞ്ഞു. 2.15 കോടി പേര്‍ രോഗമുക്തരായപ്പോള്‍ 72 ലക്ഷം പേരാണ് ചികിത്സയില്‍ തുടരുന്നത്.