ഇന്ത്യ ചൈന അതിർത്തിയിൽ സൈനിക പിൻ‌മാറ്റത്തിൽ ധാരണയായില്ല, 3 യുഎസ് വിമാന വാഹിനി കപ്പലുകൾ ഇന്തോ പസഫിക് മേഖലയിലേക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 16 ജൂണ്‍ 2020 (09:10 IST)
ഡൽഹി: തർക്കം തുടരുന്ന ഇന്ത്യ ചൈന അതിർത്തിയിൽനിന്നുമുള്ള സൈനിക പിന്മാറ്റത്തിൽ ധരണയായില്ല. കേണൽ തലത്തിൽ ഇന്നലെയും ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചർച്ച ശരിയായ ദിശയിലാണെന്നും ഇരു രാജ്യങ്ങളുടെയും സൈനിക പിൻ‌‌മാറ്റം ഉടൻ ഉണ്ടാകും എന്നുമാണ് സേനാ വൃത്തങ്ങൾ സൂചിപ്പിയ്ക്കുന്നത്. ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽനിന്നുമുള്ള സൈനിക പിൻമാറ്റമാണ് കഴിഞ്ഞ ദിവസം ചർച്ചയായത്. കിഴക്കൻ ലഡാാക്കിൽ ഇന്ത്യൻ സേന നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്.

അതേസമയം ചൈനയെ ലക്ഷ്യമിട്ട് ഇന്തോ പഫസിക് മേഖലയിലേക്ക് അമേരിക്കയുടെ മൂന്ന് വിമാനവാഹിനി കപ്പലുകൾ പുറപ്പെട്ടു. അറുപതിലുമധികം യുദ്ധ വിമാനങ്ങളാണ് ഓരോ കപ്പലിലും ഉള്ളത്. 2017ൽ ഉത്തര കൊറിയ ആണവ പരീക്ഷണ നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വിമാന വാഹിനി കപ്പലുകൾ ഈ മേഖലയിലേയ്ക്ക് നീങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :