ചൈനീസ് പാലുല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും നിരോധനം

ചൈന,പാല്‍,നിരോധം
ന്യുഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 1 ജൂലൈ 2014 (14:42 IST)
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാലുത്പന്നങ്ങള്‍ ഇന്ത്യ നിരിധിച്ചു. വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മെലാമിനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ നടപടി.

മെലാമിന്‍ ഇല്ലെന്ന് അടുത്തിടെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നുവെങ്കിലും അത് വിശ്വാസയോഗ്യമല്ലാത്തതിനാലാണ് ജൂണ്‍ 23 മുതല്‍ 2015 ജൂണ്‍ 23 വരെ നിരോധനം നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച് ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ഫുഡ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഒഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് പാല്‍, പാല്‍ ഉത്പന്നങ്ങള്‍, പാല്‍ ചേര്‍ന്ന ചോക്ക്‌ളേറ്റുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കാണ് നിരോധനം.

എന്നാല്‍ ഇത്തരം ചോക്ക്‌ളേറ്റുകള്‍ മറ്റ് രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് കടത്തുന്നതായാണ് സൂചന. നിരോധനമുണ്ടെന്നറിയാതെ ഇവ ഇന്ത്യയിലേക്ക് എത്തുന്നതയാണ് അധികൃതര്‍ പറയുന്നത്. 2008 ലാണ് ചൈനയില്‍ നിന്നുള്ള പാലുത്പന്നങ്ങള്‍ ഇന്ത്യ ആദ്യമായി നിരോധിക്കുന്നത്. ലോകത്ത് മറ്റിടങ്ങളിലും നിരോധിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യയിലും നിരോധനം

പാലുത്പന്നങ്ങളില്‍ മെലാമിനിന്‍ കണ്ടെത്തിയതെത്തുടര്‍ന്നായിരുന്നു ഇത്. പ്ലാസ്റ്റിക്കിന്റെ വകഭേദമായ മെലാമിന്‍ പാലിന്റെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനയാണ് ഉപയോഗിച്ചിരുന്നത്. ചൈനയില്‍ ഒരു പ്രവിശ്യയിലെ കുട്ടികളില്‍ വൃക്കരോഗം വര്‍ധിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധയാണ് പാലിലെ മെലാനിന്റെ അംശത്തേ പറ്റി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

ചൈനയുടെ ഭക്ഷ്യ സുരക്ഷയേയും കയറ്റുമതിയേയും സാരമായി ബാധിച്ച വിഷയമായിരുന്നു ഇത്. തുടര്‍ന്ന് 20 രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് പാലും പാലുല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :