പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ടാന്‍സാനിയ സന്ദര്‍ശനം; ഇരു രാജ്യങ്ങളും അഞ്ചു കരാറുകളില്‍ ഒപ്പിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ടാന്‍സാനിയ സന്ദര്‍ശനം; ഇരു രാജ്യങ്ങളും അഞ്ചു കരാറുകളില്‍ ഒപ്പിട്ടു

ദാറെസ്സലാം| JOYS JOY| Last Modified തിങ്കള്‍, 11 ജൂലൈ 2016 (09:02 IST)
ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയും അഞ്ചു കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ടാന്‍സാനിയ സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും കരാറുകളില്‍ ഒപ്പുവെച്ചത്.

പ്രതിരോധ, സുരക്ഷാമേഖലകളില്‍ പ്രത്യേകിച്ച് സമുദ്രസുരക്ഷയുടെ കാര്യത്തില്‍ പങ്കാളിത്തം ദൃഢമാക്കാന്‍ രണ്ടു രാജ്യങ്ങളും തീരുമാനിച്ചതായി നരേന്ദ്ര മോഡി പറഞ്ഞു. ടാന്‍സാനിയ പ്രസിഡന്റ് ജോണ്‍ പോമ്പെ ജോസഫ് മഗുഫുലിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :