രേണുക വേണു|
Last Modified ചൊവ്വ, 15 ഓഗസ്റ്റ് 2023 (08:26 IST)
Independence Day 2023: ഇന്ന് ഓഗസ്റ്റ് 15, ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 77-ാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുന്നു. രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിലാണ്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി.
ഡല്‍ഹിയില്‍ പതിനായിരത്തോളം ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്ന്യസിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ മാത്രം എഴുന്നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മണിയോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ രാവിലെ 9.30 ന് ദേശീയ പതാക ഉയര്‍ത്തും. നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ദേശീയ പതാക ഉയര്‍ത്തും.