ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരെ പിടികൂടാന്‍ ആപ്ലിക്കേഷന്‍ വരുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Updated: ബുധന്‍, 17 ജൂണ്‍ 2015 (14:11 IST)
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരെ പിടികൂടാനായി ആദായ നികുതി വകുപ്പ് ഇന്‍കംടാക്‌സ് ബിസിനസ് അപ്ലിക്കേഷന്‍ തയ്യാറാക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ നിരീകക്ഷിക്കാന്‍ വകുപ്പിനെ സഹായിക്കുന്ന ഈ ആപ്ലിക്കേഷന്‍ പാന്‍ അടിസ്ഥാനമാക്കിയാകും പ്രവര്‍ത്തിക്കുക. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തന സജ്ജമാകും.

വിവര ശേഖരണത്തില്‍ മികവ് പ്രകടിപ്പിക്കുന്ന അപ്ലിക്കേഷന്‍ ആദായ നികുതി വകുപ്പിലെ രഹസ്യാന്വേഷണ വിഭാഗത്തിന് സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ വളരെയേറെപ്പേരുണ്ടെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും അപ്ലിക്കേഷന്‍ സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :