സുബിന്‍ ജോഷി|
Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (07:21 IST)
കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍ (നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി - ഭേദഗതി) രാഷ്‌ട്രപതി ഒപ്പുവച്ചു. ഇതനുസരിച്ച്, ഡല്‍ഹി സര്‍ക്കാരിന് പദ്ധതികളും നടപടികളുമെല്ലാം ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതി കൂടാതെ ചെയ്യാന്‍ കഴിയില്ല.
അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ബില്‍ നിയമമാക്കിയിരിക്കുന്നത്.