ഗോവ|
സജിത്ത്|
Last Modified ഞായര്‍, 17 ഡിസംബര്‍ 2017 (13:37 IST)
ഈ അടുത്തകാലത്താണ് പാൻകാർഡ്, ബാക്ക് അക്കൗണ്ട്, മൊബൈല്‍ സിം കാർഡുകൾ എന്നിങ്ങനെയുള്ള ഒട്ടുമിക്ക കാര്യങ്ങൾക്കും
ആധാർ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പലതരത്തിലുള്ള പ്രതിഷേധങ്ങളും ആ തീരുമാനത്തിനെതിരെ ഉയര്‍ന്നു. ഇപ്പോള്‍ ഇതാ അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്ത എത്തിയിരിക്കുന്നു.
ലൈംഗികബന്ധത്തിൽ ഏർപ്പെറ്റണമെങ്കില് വരെ ആധാർ വേണമെന്ന വാര്‍ത്തയാണ് അത്. ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഏറ്റവും ഡിമാൻഡ് കൂടിയ സ്ഥലമായ ഗോവയിലാണ് ഈ നിയമം. നിയമനാസൃതമല്ലാതെ നടത്തുന്ന വേശ്യാലയങ്ങളും എസ്കോർട്ട് സർവീസുമെല്ലാം ഗോവയിൽ സാധാരണ കാര്യമാണ്. മാത്രമല്ല ,ആവശ്യമനുസരിച്ച് സ്ത്രീകളെ എത്തിക്കുന്ന ഏജന്റുമാരും ഗോവയിൽ കുറവല്ല.
അത്തരത്തിലുള്ള ഒരു ഏജന്റാണ് സ്ത്രീകളെ ആവശ്യപ്പെട്ട സംഘത്തിന് മുന്നിൽ വിചിത്രമായ ഈ ഡിമാൻഡ് വെച്ചത്. ആധാർ കാണണം എന്നായിരുന്നു അയാളുടെ ഡിമാന്‍ഡ്. വടക്കൻ ഗോവയിലെ ബീച്ച് പരിസരത്ത് ഒരു ഹോട്ടൽ ബുക്ക് ചെയ്ത ശേഷം അവരുടെ കയ്യിലുണ്ടായിരുന്ന ഒരു കോണ്ടാക്ട് നമ്പറിൽ വിളിച്ച് അഞ്ച് യുവതികളെ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഒരുപാട് സമയം കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാത്തതിനാല്‍ അവർ ആ നമ്പറിൽ വീണ്ടും ബന്ധപ്പെട്ടു. അപ്പോളാണ് അഞ്ച് പേരുടെയും ആധാർ കാർഡിന്റെ കോപ്പി വാട്സ് ആപ്പ് വഴി അയച്ചുകൊടുക്കാന്‍ ഏജന്റ് ആവശ്യപ്പെട്ടത്. മാത്രമല്ല, ഇവര്‍ താമസിക്കുന്ന ഹോട്ടലിന്റെ കീ ചെയിൻ, ഹോട്ടലിന്റെ പേര് കാണുന്ന തരത്തില്‍ ഫോട്ടോ എടുത്ത് അയച്ച് കൊടുക്കണമെന്നും ഏജന്റ് അറിയിച്ചു.
തുടര്‍ന്ന് എന്തിന് വേണ്ടിയാണ് ഇത്തരം ചോദ്യങ്ങളും ആധാർ കാര്‍ഡും ഹോട്ടലിന്റെ ഫോട്ടോയും മറ്റും അയക്കുന്നത് എന്ന കാര്യം അവര്‍ ഏജന്റിനോട് ചോദിച്ചു. മറ്റൊന്നുമല്ല, പൊലീസുകാരെങ്ങാനും ആവശ്യക്കാരായി വന്ന് തങ്ങളെ കബളിപ്പിച്ച് കുടുക്കുമോ എന്ന പേടി കൊണ്ടാണ് ഇത്രയും കാര്യമായ സുരക്ഷാക്രമീകരണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തുന്നത് എന്നായിരുന്നു ഏജൻറുമാർ നല്കിയ മറുപടി.