മഹാരാഷ്ട്രയില്‍ ഒരു ഐസ്‌ക്രീം വിവാദം!

ഔറംഗാബാദ്| Last Updated: വ്യാഴം, 17 ജൂലൈ 2014 (13:09 IST)
മഹാരാഷ്ട്രയില്‍ ഒരു ഐസ്‌ക്രീം വിവാദം. നമ്മുടെ നാട്ടിലുണ്ടായത് പോലെ അല്ലെന്ന് മാത്രം. ഉപമുഖ്യമന്ത്രിക്ക് ഊണിനൊപ്പം ഐസ്ക്രീം നല്‍കാത്തതാണ് ഇവിടെ വിവാദമായത്.
ഐസ്ക്രിം നല്‍കാത്തതിന് മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പിലെ രണ്ട് എഞ്ചിനീയര്‍മാര്‍ക്ക് നോട്ടീസ് നല്‍കി.

ജല്‍നയില്‍ എന്‍സിപിയുടെ സമ്മേളനത്തിന് പോകുന്നതിനിടെ ഉച്ച ഭക്ഷണത്തിനാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റസ്റ്റ് ഹൗസിലെത്തിയത്. ഊണ് കഴിഞ്ഞതിന് ശേഷം മന്ത്രി ഐസ്ക്രീം ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് റസ്റ്റ് ഹൗസ് തൊഴിലാളികള്‍ മറുപടി നല്‍കി. മന്ത്രി ഒന്നും പറയാതെ പോയെങ്കിലും അനുയായികള്‍ വിട്ടില്ല. ജില്ലാ കലക്ടര്‍ക്ക് അനുയായികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ‘ഗുരുതരമായ വീഴ്ചക്ക്’ ഉദ്യോസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് കിട്ടിയത്.

മന്ത്രിയുടെ ഉച്ച ഭക്ഷണത്തിനുള്ള മെനു തീരുമാനിച്ചത് ലെയ്സണ്‍ ഓഫീസറാണെന്ന് റസ്റ്റ് ഹൗസിന്റെ ചുമതലുള്ള എക്സിക്യുട്ടിവ് എഞ്ചീനിയര്‍ എം ബി മോറെ പറഞ്ഞു.
അതേസമയം തങ്ങളുടെ നേതാവിന് മധുരം നല്‍കാത്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് എന്‍സിപി പ്രവര്‍ത്തകരുടെ ആവശ്യം. എന്തായാലും സംഭവം വിവാദമായതോടെ പ്രതിവിധി എന്താണെന്ന് അറിയാതെ നട്ടംതിരിയുകയാണ് ഉദ്യോഗസ്ഥര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :