റിയോ ഒളിംപിക്സില്‍ ഗുസ്തിയില്‍ വെങ്കലം നേടിയത് ബുദ്ധി ഉപയോഗിച്ചാണെന്ന് സാക്ഷി മാലിക്

റിയോയില്‍ ഗുസ്തിയില്‍ വെങ്കലം നേടിയത് ശക്തി കൊണ്ടു മാത്രമല്ലെന്ന് സാക്ഷി മാലിക്

ന്യൂഡല്‍ഹി| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2016 (11:29 IST)
റിയോ ഒളിംപിക്സില്‍ ഗുസ്തിയില്‍ താന്‍ വെങ്കലം നേടിയത് ശക്തി കൊണ്ടു മാത്രമല്ല ബുദ്ധി കൊണ്ടു കൂടിയാണെന്ന് സാക്ഷി മാലിക്. ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സാക്ഷി ഇക്കാര്യം വ്യക്തമാക്കിയത്. കോച്ച് പറയുന്നത് എന്റെ ശക്തിയാണ് ഗുണം ചെയ്തതെന്നാണ്, എന്നാല്‍, ഞാന്‍ താന്‍ വിശ്വസിക്കുന്നത് തന്റെ തന്ത്രം കൊണ്ടാണ് മെഡല്‍ നേടാന്‍ കഴിഞ്ഞത് എന്നാണെന്നും സാക്ഷി പറഞ്ഞു.

ഗുസ്തി അല്ലാത്തതെന്തും, വിവാഹം പോലും, തനിക്ക് രണ്ടാമതാണെന്നും സാക്ഷി വ്യക്തമാക്കി. റിയോ അനുഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആയിരുന്നു സാക്ഷി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കായികരംഗം ശക്തിയുടേതാണ്. എന്നാല്‍, ശക്തി കൊണ്ടു മാത്രമല്ല ബുദ്ധി ഉപയോഗിച്ചാണ് താന്‍ വെങ്കലമെഡല്‍ നേടിയതെന്ന് താരം പറഞ്ഞു.

എയര്‍ ഇന്ത്യയുടെ ആദരം ഏറ്റുവാങ്ങിയതിനു ശേഷം പി ടി ഐയോട് സംസാരിക്കവെയാണ് സാക്ഷി മാലിക് ഇങ്ങനെ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :