ഭാര്യയുടെയും കുട്ടികളുടെയും ആവശ്യമില്ല; തന്റെ സന്തോഷത്തിന് കാരണം വിവാഹം കഴിക്കാത്തത്: ബാബാ രാംദേവ്

ഭാര്യയുടെയും കുട്ടികളുടെയും ആവശ്യമില്ല; തന്റെ സന്തോഷത്തിന് കാരണം വിവാഹം കഴിക്കാത്തത്: ബാബാ രാംദേവ്

baba ramdev , baba , BJP , pathanjali , യോഗ ഗുരു ബാബാ രാംദേവ് , ബാബാ രാംദേവ് , വിവാഹം
പനാജി| jibin| Last Modified വെള്ളി, 6 ഏപ്രില്‍ 2018 (09:07 IST)
വിവാഹ ജീവിതം നയിക്കാത്തതാണ് തന്റെ സന്തോഷങ്ങൾക്കു കാരണമെന്നു യോഗ ഗുരു ബാബാ രാംദേവ്. ജീവിതത്തില്‍ എപ്പോഴും സന്തോഷവാനാകണമെങ്കിൽ ഭാര്യയുടെയും കുട്ടികളുടെയും ആവശ്യമില്ല. സ്വസ്ഥതയോടെ തനിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നത് ഇതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

വിവാഹം എന്നത് എളുപ്പമായ ഒരു സംഗതിയല്ല. പലരും ഇനി വിവാഹം കഴിക്കാനിരിക്കുകയാണ്. നിങ്ങൾക്കൊരു കുഞ്ഞുണ്ടായാൽ ജീവിതകാലം മുഴുവൻ അതു വഹിക്കേണ്ടിവരും. എന്നാല്‍ ഞാനങ്ങനെ ചെയ്തില്ല. എല്ലാവരും കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടിയാണ് നീങ്ങുന്നതെന്നും രാംദേവ് വ്യക്തമാക്കി.

വിവാഹത്തിലൂടെ എനിക്ക് മക്കള്‍ ഉണ്ടായെങ്കില്‍ അവര്‍ നാളെ പതഞ്ജലിയിൽ അവകാശം ചോദിച്ചേനെ. അപ്പോള്‍ എനിക്ക് അവരോട് പറയേണ്ടിവരും ‘പതഞ്ജലി രാജ്യത്തെ ജനങ്ങളുടേതാണ്, നിങ്ങളുടെ സ്വത്തല്ല’ എന്ന്. തെറ്റുകള്‍ ഒന്നും ചെയ്യാത്തതിനാല്‍ ദൈവം രക്ഷിച്ചതാണെന്ന വിശ്വാസമാണ് എനിക്കുള്ളതെന്നും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കവെ രാംദേവ് പറഞ്ഞു.

ഞാന്‍ പടിച്ചത് ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളിലെ കാര്യങ്ങളാണ്. അതിനാല്‍ ആ മേഖലയില്‍ പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് സൌകര്യമൊരുക്കി. ഇതിലൂടെ മൾട്ടി നാഷനൽ കമ്പനികളുടെ കൊള്ള അവസാനിപ്പിച്ച് അവരില്‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയുമാണ്. ചെറുപ്പം മുതലുള്ള തന്റെ ആഗ്രഹം ഇതായിരുന്നുവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :