വിജയവാഡ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇറച്ചിവില്പന നിരോധിച്ചു; നിരോധനം പ്രശസ്ത ആഘോഷമായ കൃഷ്‌ണ പുഷ്‌കരലുവിന് മുന്നോടിയായി

വിജയവാഡ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇറച്ചിവില്പന നിരോധിച്ചു

ഹൈദരാബാദ്| JOYS JOY| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (14:57 IST)
തെലങ്കാനയില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇറച്ചി വില്‍പന നിരോധിച്ചു. പ്രശസ്ത ആഘോഷമായ കൃഷ്ണ പുഷ്കരലുവിന്റെ ഭാഗമായി 16 ദിവസത്തേക്കാണ് നിരോധനം. 12 ദിവസങ്ങളായിട്ടാണ് കൃഷ്ണാനദി ആഘോഷങ്ങള്‍ നടക്കുക. ഇതിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി.

ഇറച്ചിക്കടകള്‍ രണ്ടാഴ്ചത്തേക്ക് പുട്ടിയിടണമെന്നാണ് നിര്‍ദ്ദേശം. അനധികൃതമായി മാംസ വില്‍പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കോര്‍പറേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇറച്ചി നിരോധിച്ചത് ഇഷ്‌ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളും ജനങ്ങളും രംഗത്തെത്തി. മാംസ വില്‍പന നിരോധിച്ച കോര്‍പറേഷന്‍്റെ നടപടി പുന:പരിശോധിക്കണമെന്ന്
മുനിസിപ്പല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :