രേണുക വേണു|
Last Modified വ്യാഴം, 29 ജൂലൈ 2021 (12:39 IST)
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ നില അതീവ ഗുരുതരമാണെന്ന് അറിഞ്ഞതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് സംഭവം. സ്വാതി വിവേക് സില്‍വ എന്ന് പേരുള്ള 35 കാരിയാണ് മാനസിക സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്തത്.
സ്വാതിക്കും ഭര്‍ത്താവ് വിവേകിനും ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കും ജൂലൈ 17 നാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തയായതിനു ശേഷം സ്വാതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, സ്വാതിയുടെ ഭര്‍ത്താവ് വിവേകിന്റെ നില മോശമായി. ഒരു ദിവസം സ്വാതിക്ക് ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. അടിയന്തരമായി ആശുപത്രിയിലേക്ക് എത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ ആരോഗ്യനില കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും ഓക്‌സിജന്‍ ലെവല്‍ താഴുകയാണെന്നും ഡോക്ടര്‍മാര്‍ സ്വാതിയോട് പറഞ്ഞു. വിവേകിനെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള രേഖയില്‍ സ്വാതി ഒപ്പിട്ടുനല്‍കി. ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതിനു പിന്നാലെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു സ്വാതി. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
സ്വാതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ഭര്‍ത്താവിനെ താന്‍ ജീവനുതുല്യം സ്‌നേഹിക്കുന്നു എന്നും അദ്ദേഹം ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്നും സ്വാതിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിനു ആരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.