നോയിഡയിൽ ഹിൽഡോൺ നദി കരകവിഞ്ഞു, 350 ഒല ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങി

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ജൂലൈ 2023 (12:53 IST)
അതിശക്തമായ മഴയില്‍ നോയിഡയിലെ ഹില്‍ഡോണ്‍ നദി കരകവിഞ്ഞതൊടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗ്രേറ്റര്‍ നോയിഡയില്‍ 350ഓളം വരുന്ന ഓണ്‍ലൈന്‍ ഒല ടാക്‌സി കാറുകള്‍ വെള്ളത്തില്‍ മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താവിതരണ ഏജന്‍സിയായ എ എന്‍ഐ പുറത്തുവിട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി കിടക്കുകയാണ്.

മഴയുടെ പശ്ചാത്തലത്തില്‍ നോയിഡ,ഗ്രേറ്റര്‍ നോയിഡയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. നദി കരകയറിയതൊടെ നിരവധി പേരെ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിതാമസിപ്പിച്ചിരിക്കുകയാണ്. അതേസമയം ഞായറാഴ്ച ഗാസിയാബാദില്‍ കാണാതായ 2 കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച ഹിന്‍ഡോണ്‍ നദിയില്‍ നിന്നും കണ്ടെടുത്തു. വ്യാപകമായ തെരെച്ചിലിനൊടുവിലാണ് എന്‍ഡിആര്‍എഫ് സംഘം മൃതദേഹങ്ങള്‍ കണ്ടെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :