സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ വീട്ടുജോലിക്കാരി അറസ്റ്റിലായി; കുടുക്കിയത് ടിക് ടോക് വീഡിയോ

ശ്രീനു എസ്| Last Updated: തിങ്കള്‍, 1 ജൂണ്‍ 2020 (08:47 IST)
വീട്ടില്‍ ജോലിക്കുനില്‍ക്കുന്നതിനിടെ സ്വര്‍ണവും മറ്റുവിലകൂടിയ വസ്തുക്കളും മോഷ്ടിച്ച് കടന്നുകളഞ്ഞ യുവതി അറസ്റ്റിലായി. അസമിലെ ജോര്‍ഹത്ത് ജില്ലയിലെ ഒരുവീട്ടില്‍ ജോലിക്കുനിന്നിരുന്ന സുമ കാലിത(29) ആണ് അറസ്റ്റിലായത്. ഇവര്‍ ചെയ്ത ടിക് ടോക് വീഡിയോയാണ് യുവതിക്ക് വിനയായത്.

വീട്ടില്‍ മോഷണം നടന്ന വിവരം വീട്ടുടമ പൊലീസില്‍ അറിയിച്ചിരുന്നെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് പഴയ ജോലിക്കാരി തങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടത് വീട്ടുടമയുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ ഇയാള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :