ദളിത് യുവാക്കൾക്ക് ഭക്ഷണം നൽകാൻ വിസമ്മതിച്ച ഹോട്ടലുടമ അറസ്റ്റിൽ

Arrest,Crime
എ കെ ജെ അയ്യർ| Last Modified ഞായര്‍, 21 ജനുവരി 2024 (12:23 IST)
ബംഗളൂരു : ദളിത് യുവാക്കൾക്ക് ഭക്ഷണം നൽകാൻ വിസമ്മതിക്കുകയും അവരെ ഹോട്ടലിൽ നിന്ന് ഇറക്കി വിടുകയും ചെയ്ത ഹോട്ടലുടമയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലാരി കുറുഗോഡു
ഗുട്ടെഗനൂർ ഗ്രാമത്തിൽ ഹോട്ടൽ ഉടമ നാഗേവാണി, ഇവരുടെ ബന്ധു വീരഭദ്ര എന്നിവരാണ് പിടിയിലായത്.

തന്റെ ഹോട്ടൽ അടച്ചു പൂട്ടേണ്ടി വന്നാലും താൻ ദളിതർക്ക് ഭക്ഷണം വിളമ്പില്ലെന്നാണ് ഇവർ പറഞ്ഞത്. നാഗെവാണിയും വീരഭദ്രനും ചേർന്ന് ഒരു സംഘം യുവാക്കളെ ഹോട്ടലിൽ നിന്ന് ഇറക്കിവിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇവരുടെ നടപടിക്കെതിരെ ദളിത് സംഘടനകൾ പ്രതിഷേധിക്കുകയും ചെയ്തു. ഹോട്ടലുടമയുടെ വിവേചനത്തിന് ഇരയായ മഹേഷ് എന്നയാളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് സ്ഥലം തഹസീൽദാർ രാഘവേന്ദ്രയുടെ നേതൃത്വത്തിൽ ഗ്രാമത്തിൽ ഒരു സമാധാന യോഗവും വിളിച്ചു ചേർത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :