'അവന്റെ ബാഗില്‍ ബോംബുണ്ട്'; കാമുകന്റെ യാത്ര തടയാന്‍ ബംഗളൂര്‍ എയര്‍പോര്‍ട്ടില്‍ വിളിച്ച് യുവതി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ജൂലൈ 2024 (08:32 IST)
ഈ അടുത്തകാലത്തായി നിരവധി വ്യാജ ബോംബ് സന്ദേശങ്ങളാണ് പൊലീസിന് ലഭിക്കുന്നത്. വിമാനത്താവളങ്ങളിലും സ്‌കൂളുകളിലും ഹോട്ടലുകളിലും ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഇപ്പോള്‍ കാമുകന്റെ യാത്ര തടയാന്‍ ബംഗളൂര്‍ എയര്‍പോര്‍ട്ടില്‍ വിളിച്ച് ഇത്തരത്തിലുള്ള തെറ്റായ വിവരം നല്‍കിയ യുവതി കുടുങ്ങിയിരിക്കുകയാണ്. ബംഗളൂര്‍ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യാത്രക്കാരന്റെ ബാഗില്‍ ബോംബുണ്ടെന്ന വിവരം ലഭിച്ചത്. വിമാനത്താവളത്തിന്റെ ഹെല്‍പ് ലൈനില്‍ വിളിച്ച 29കാരിയായ ഇന്ദ്ര രാജ്വര്‍ ആയണ് വ്യാജ സന്ദേശം നല്‍കിയത്.

ജൂണ്‍ 26നാണ് സംഭവം നടന്നത്. പൂനെ സ്വദേശിയായ ഇവര്‍ ബംഗളൂരിലാണ് ജോലി ചെയ്യുന്നത്. ബംഗളൂരില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന മിര്‍ റാസ മെഹ്ദി എന്നയാളുടെ ബാഗില്‍ ബോംബുണ്ടെന്നായിരുന്നു നല്‍കിയ വിവരം. പിന്നാലെ വിമാനത്താവളത്തിലെത്തിയ യുവാവിനെ അധികൃതര്‍ പരിശോധിച്ചു. ലഭിച്ചത് വ്യജ സന്ദേശമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :