ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഹിസ്ബുള്‍ മുജാഹിദ്ദീം ശേഖരിച്ചത് 80 കോടി രൂപ

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 19 നവം‌ബര്‍ 2015 (17:05 IST)
ഇന്ത്യയിൽ ഭീകരക്രമണം നടത്താൻ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീൻ 80 കോടി രൂപ ശേഖരിച്ചതായി റിപ്പോർട്ട്.

മൊബൈൽ ആവശ്യങ്ങൾക്കും ഭീകരാക്രമണം നടത്തുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും ചികിൽസയ്ക്കുമായാണ് ഭീകരര്‍ പണം ശേഖരിച്ചത്. കൂടാതെ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരരുടെ കുടുംബങ്ങൾക്കു പണം നൽകുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇവര്‍ക്ക് പാകിസ്ഥാനില്‍ നിന്ന് മാത്രമല്ല മറ്റ് പല വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും സഹായം ലഭിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് ബാങ്കുകള്‍ വഴി കൈമാറ്റപ്പെടുന്ന പണം ഇന്ത്യയിലുള്ള ഭീകരർക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുക.

ഇന്ത്യയിൽ നിരോധമുള്ള ഭീകരസംഘടനയാണ് ഹിസ്ബുൽ മുബാഹിദ്ദീൻ. 2011 സെപ്റ്റംബർ ഏഴിന് ഡൽഹി ഹൈക്കോടതിയിൽ സ്ഫോടനം നടത്തിയത് ഹിസ്ബുൽ മുജാഹിദ്ദീനാണ്. സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെടുകയും 76 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :