ഒരു വർഷത്തിനിടെ കേന്ദ്രം പൗരത്വം നൽകിയത് 4300 ഹിന്ദു, സിഖ് അഭയാര്‍ഥികള്‍ക്ക്

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (16:39 IST)
എൻഡിഎ സർക്കാർ അധികാരത്തിലെത്തി ഒരുവര്‍ഷത്തിനിടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഹിന്ദു, സിഖ് മത വിഭാഗത്തിലുള്ള 4300 അഭയാര്‍ഥികള്‍ക്ക് പൌരത്വം നല്‍കി. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഇന്ത്യാക്കാരായ ഹിന്ദുക്കളെ 'സ്വന്തം വീട്ടി'ലേക്ക് കൊണ്ടുവരുമെന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യമാണ് ബിജെപി നടപ്പാക്കുന്നത്.
കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായി ആകെ രണ്ടു ലക്ഷത്തോളം ഹിന്ദുക്കളും സിക്കുകാരും ഇന്ത്യയിൽ ജീവിക്കുന്നുണ്ട്.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ നാലു മടങ്ങ് കൂടുതലാണിത്. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ഇത്തരത്തിലുള്ള 1023 പേർക്കാണ് പൗരത്വം നൽകിയത്. എന്നാല്‍ മോഡി സർക്കാർ അധികാരത്തിൽ വന്നതിനു വന്നതിനു പിന്നാലെ ബംഗ്ളാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു-സിക്ക് ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന ദുരിതങ്ങൾ കണക്കിലെടുത്ത് മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലുള്ള 34000 അഭയാര്‍ഥികള്‍ക്ക് ദീര്‍ഘകാല വിസ നല്‍കുകയും ചെയ്തു. 1971നു ശേഷം ബംഗ്ളാദേശിലേക്ക് കുടിയേറിയ ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരാനും കേന്ദ്രസര്‍ക്കാരിനു പദ്ധതിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :