പശു അമ്മയും ദൈവവുമാണ്; ദീര്‍ഘായുസ് നല്‍കുന്നത് പശുവാണ്, സ്ഥാനം ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം- രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ഗോമാതാവിനെക്കുറിച്ച് പലതും പഠിക്കാനുണ്ട്

മക്കള്‍ ആയ വിദ്യാര്‍ഥികള്‍ക്ക് അമ്മയായ പശു എഴുതുന്ന കത്തായാണ് പാഠഭാഗം അവതരിപ്പിച്ചിരിക്കുന്നത്

ഗോമാതാവ് , പശു , സര്‍ക്കാര്‍ , രാജസ്ഥാന്‍ പാഠപുസ്‌തകം, ബി ജെ പി
ജയ്പൂര്‍| jibin| Last Modified ചൊവ്വ, 10 മെയ് 2016 (14:06 IST)
ഗോമാതാവിന് ദൈവങ്ങള്‍ക്കൊപ്പം സ്ഥാനം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍ പാഠപുസ്‌തകം പുറത്തിറക്കി. പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ചതിനൊപ്പം വന്‍ പ്രാധാന്യവും നല്‍കിയിരിക്കുന്നത്. പുസ്‌തകത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പശുവിന്‍റെ വലിയ ചിത്രവും നല്‍കിയിട്ടുണ്ട്.

മക്കള്‍ ആയ വിദ്യാര്‍ഥികള്‍ക്ക് അമ്മയായ പശു എഴുതുന്ന കത്തായാണ് ഈ പാഠഭാഗം അവതരിപ്പിച്ചിരിക്കുന്നത്. പശുവിന്റെ മൂത്രം മരുന്നാണ്. പാലു വെള്ളയും ആരോഗ്യത്തിന് നല്ലതാണ്. ദീര്‍ഘായുസ്സ്, സന്തോഷം, അഭിവൃദ്ധി, ആരോഗ്യം എന്നീ സവിശേഷമായ ഘടകങ്ങള്‍ നല്‍കുന്നത് പശുവാണെന്നും കുട്ടികളോട് അമ്മയായ പശു പറയുന്നുണ്ട്.

അതേസമയം, പുസ്‌തകത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. പാഠപുസ്തകം ഗുണകരമാവുമെന്ന് ഗോമന്ത്രാലയം കൈകാര്യം ചെയ്യുന്ന ഒട്ടാറാം ദേവസി വ്യക്തമാക്കിയപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് പുസ്‌തക രൂപത്തില്‍ വന്നതെന്ന ശക്തമായ വിമര്‍ശനങ്ങളാണ് മറ്റ് പലയിടങ്ങളിലും നിന്ന് ഉയരുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :