മതവികാരം വ്രണപ്പെടുത്തുന്നു; പടക്കങ്ങളുടെ ലേബലുകളില്‍ ദൈവങ്ങളുടെ ചിത്രങ്ങളില്ല!!

ചെന്നൈ| jf| Last Updated: ശനി, 17 ഒക്‌ടോബര്‍ 2015 (12:40 IST)
മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ പടക്കങ്ങളുടെ ലേബലുകളില്‍ ദേവീ ദേവന്‍മാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. അടക്കമുള്ള ചില സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

പടക്ക ലേബലുകള്‍ ഉപയോഗശേഷം റോഡിലും മറ്റും ഉപേക്ഷിക്കുന്നത് ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതായി ഹിന്ദു മഹാസഭ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ജില്ലാ റവന്യൂ ഓഫീസര്‍ തമിഴ്നാട് പടക്കനിര്‍മാണ അസോസിയേഷന് സര്‍ക്കുലര്‍ അയച്ചു. നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് പടക്ക നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :