അഭിറാം മനോഹർ|
Last Modified ഞായര്‍, 13 ഫെബ്രുവരി 2022 (13:15 IST)
ഹിജാബ് വിഷയം വൻവിവാദമായ സാഹചര്യത്തിൽ നാളെ മുതൽ ഈ മാസം 19 വരെ ഉടുപ്പിയിലെ എല്ലാ സ്കൂളുകൾക്കും സമീപം
നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നാളെ രാവിലെ ആറ് മുതൽ ശനിയാഴ്‌ച്ച വൈകീട്ട് ആറ് വരെ സ്കൂളുകൾക്ക് 200 മീറ്റർ പരിധിയിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങൾ, മുദ്രാവാക്യം വിളിക്കൽ,പ്രസംഗങ്ങൾ എന്നിവ നിരോധിച്ചു.
സമാനമായി ബെംഗളൂരുവിലെ സ്കൂളുകൾ,കോളേജുകൾ,പ്രീ യൂണിവേഴ്‌സിറ്റി കോളേജുകൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന്ഇവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിചിട്ടുണ്ട്. ഈ മാസം 22 വരെയാണ് ഇവിടങ്ങളിൽ 144 പ്രഖ്യാപിച്ചിരിക്കുന്നത്.