സുഗന്ധദ്രവ്യ ഗവേഷകയും മോഡലുമായ മോണിക്ക ഖുര്‍ദെയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മോണിക്ക ഖുര്‍ദെ കൊല്ലപ്പെട്ട നിലയില്‍

പനാജി| Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (09:10 IST)
പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയും മോഡലുമയ മോണിക്ക ഖുര്‍ദെയെ (39) മരിച്ച നിലയില്‍ കണ്ടെത്തി. ഗോവയിലെ ഫ്ലാറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈയും കാലും കട്ടിലിനോട് ചേര്‍ത്തുകെട്ടി പൂര്‍ണനഗ്നമായ നിലയിലായിരുന്നു മൃതദേഹം. മോണിക്ക ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ ആദ്യനിഗമനം.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് സംശയിക്കുന്നത്. കഴുത്തിലെ പാടുകള്‍ കഴുത്തുഞെരിച്ച് കൊന്നതിന്റെ അടയാളമാണെന്നും എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പൊലീസ് വ്യക്തമാക്കി.

രാവിലെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് മോണിക്കയുടെ അകന്നുകഴിയുന്ന ഭര്‍ത്താവും അയല്‍ക്കാരനും കൂടി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറക്കുകയായിരുന്നു. അപ്പോഴാണ്, മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റ് കൊള്ളയടിക്കപ്പെട്ട നിലയിലായിരുന്നു.

ഫ്ലാറ്റില്‍ മോണിക്ക ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അതേസമയം, ഫ്ലാറ്റില്‍ നിന്ന് എന്തൊക്കെ മോഷണം പോയി എന്നത് സംബന്ധിച്ച് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. മഹാരാഷ്‌ട്രയിലെ നാഗ്‌പുര്‍ സ്വദേശിയാണ് മോണിക്ക. കേന്ദ്രീകരിച്ച് സുഗന്ധദ്രവ്യഗവേഷണം നടത്തിവരികയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :