ആ വിവാദ ഫോട്ടോ ഹേമമാലിനി പി‌ൻവലിച്ചു

ഉത്തർപ്രദേശിലെ മഥുര നഗരം കത്തിയമരുമ്പോൾ സിനിമാ ചിത്രീകരണത്തിന്റെ ഫോട്ടോകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത എം പി ഹേമമാലിനി വിവാദത്തിൽ. പോസ്റ്ററിനെതിരെ വൻ വിമർശനമുയർന്നതിനെ തുടർന്ന് എം പി ചിത്രം പിൻവലിച്ചത്.

aparna shaji| Last Modified വെള്ളി, 3 ജൂണ്‍ 2016 (17:30 IST)
ഉത്തർപ്രദേശിലെ നഗരം കത്തിയമരുമ്പോൾ സിനിമാ ചിത്രീകരണത്തിന്റെ ഫോട്ടോകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത എം പി ഹേമമാലിനി വിവാദത്തിൽ. പോസ്റ്ററിനെതിരെ വൻ വിമർശനമുയർന്നതിനെ തുടർന്ന് എം പി ചിത്രം പിൻവലിച്ചത്.

സംഭവം മധുരയില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് വാര്‍ത്ത അറിഞ്ഞതെന്നും ഉടന്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്നും ഹേമാ മാലിനി ട്വിറ്ററില്‍ കുറിച്ചിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും ഹേമാ മാലിനി പറഞ്ഞു. എം‌പിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ കഷികള്‍ രംഗത്തെത്തി.

സംഘര്‍ഷത്തില്‍ മഥുര പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. നാല്പതോളം പേര്‍ക്കു പരുക്കേറ്റു. മഥുര എസ് മുകുള്‍ ദ്വിവേദിയാണ് സംഘര്‍ഷത്തില്‍ മരിച്ചത്. പൊലീസ് കോണ്‍സ്‌റ്റബിള്‍മാരും കൊല്ലപ്പെട്ടു. സംസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :