ആന്ധ്ര-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (16:22 IST)
ആന്ധ്ര-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ഗുലാബ് എന്ന ചുഴലിക്കാറ്റാണ് എത്തുന്നത്. നാളെ തീരം തൊട്ടേക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇതോടുകൂടി കേരളത്തില്‍ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ആന്ധ്ര-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് അറിയിപ്പ്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ ഈമാസം 27,28 തിയതികളില്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 45മുതല്‍ 55കിലോമീറ്റര്‍ വരെ മണിക്കൂറില്‍ വീശിയടിക്കാവുന്ന കാറ്റിനാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :