ന്യൂഡല്‍ഹി|
Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (20:02 IST)
അരവിന്ദ് കേജരിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അന്നാ ഹസാരെ അറിയിച്ചു. ശനിയാഴ്ച ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി എന്നിവരെ കേജരിവാള്‍ ക്ഷണിച്ചിട്ടുണ്ട്.
എന്നാല്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ക്ഷണമില്ല. നേരത്തെ മനീഷ് സിസോഡിയയും അരവിന്ദ് കെജ്രിവാളും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടികാഴ്ച നടത്തുകയും അദ്ദേഹത്തെ സത്യ പ്രതിഞ്ജ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ചടങ്ങില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.