അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (17:33 IST)
ഹത്രാസ് കൊലപാതകക്കേസിൽ പെൺകുട്ടിയുടെ കുടുംബം ലഖ്‌നൗ കോടതിയിലെത്തി.അലഹാബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് രാജ്യത്തെ നടുക്കിയ കൊലപാതകക്കേസിൽ വാദം കേൾക്കുന്നത്. അതേസമയം കേസിന്റെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ദില്ലിയിലേക്കോ മുംബൈയിലേക്കോ മാറ്റണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
അന്വേഷണ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നും അവർ ആവശ്യപ്പെട്ടു. അനുമതിയില്ലാതയാണ് മൃതദേഹം സംസ്കരിച്ചതെന്നും കുട്ടിയുടെ അച്ഛൻ കോടതിയിൽ അറിയിച്ചു. അതേസമയം ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ വിശദാംശങ്ങളുമായി കോടതിയിലെത്താൻ ഹത്രാസ് ജില്ലാ മജിസ്ട്രേറ്റിനോടും ജില്ലാ പൊലീസ് മേധാവിയോടും കോടതി നിർദേശിച്ചു. ഒക്‌ടോബർ ഒന്നിനാണ് ഹൈക്കോടതി കേസിൽ സ്വമേധയ കേസെടുത്തത്.