ഹരിയാനയിലും മാംസം നിരോധിച്ചു

ന്യൂഡല്‍ഹി| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (14:38 IST)
ജൈനമതക്കാരുടെ ഉത്സവത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലും മാംസം നിരോധിച്ചു. ഈ മാസം 18 വരെയാണ് നിരോധനം. നെരത്തെ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും മാംസം നിരോധിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ നിരോധനം 13,18 തീയതികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുംബൈ പോലൊരു മഹാനഗരത്തില്‍ ഇറച്ചി നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു.


ഇറച്ചി നിരോധനത്തിനെതിരെ മുംബൈയില്‍ ശിവസേനയും മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇറച്ചി വിറ്റാണ് ഇരുവരും പ്രതിഷേധം അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :