വരുന്നു 'ഗുലാബ്' ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ സജീവമാകും

രേണുക വേണു| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (08:00 IST)

വടക്കന്‍ ആന്ധ്രാ പ്രദേശ് - തെക്കന്‍ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വെള്ളിയാഴ്ച വൈകിട്ടോടെയാണ് ശക്തിപ്രാപിച്ചു തീവ്രന്യൂനമര്‍ദമായി മാറിയത്. ഗോപാല്‍പുരിന് (ഒഡിഷ) 670 km കലിംഗപട്ടണത്തിന് (ആന്ധ്രാ പ്രദേശ്) 740 km അകലെയായാണ് തീവ്രന്യൂനമര്‍ദം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.

അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു അതിതീവ്ര ന്യുനമര്‍ദമായി മാറി തുടര്‍ന്ന് 'ഗുലാബ്' ചുഴലിക്കാറ്റായി മാറി വിശാഖപട്ടണത്തിനും ഗോപാല്‍പുരിനും ഇടയില്‍ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഞായറാഴ്ച (സെപ്റ്റംബര്‍ 26) വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യത.


കേരളത്തില്‍ സെപ്റ്റംബര്‍ 25-28 വരെ മഴ സജീവമാകാന്‍ സാധ്യത. പാക്കിസ്ഥാനാണ് ചുഴലിക്കാറ്റിനു പേരിട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :