യുവതിയെ നിരീക്ഷിച്ചതില്‍ അന്വേഷണമില്ല!

 ഗുജറാത്ത്,യുവതി നിരീക്ഷണം,അന്വേഷണം
ന്യൂഡല്‍ഹി| VISHNU.NL| Last Updated: തിങ്കള്‍, 23 ജൂണ്‍ 2014 (14:07 IST)
ഗുജറാത്തില്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള മുന്‍സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രം ഉപേക്ഷിക്കും.
മുന്‍ സര്‍ക്കാര്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത് രാഷ്ട്രീയപ്രേരിത്മെന്നാരോപിച്ചാണ് സര്‍ക്കാരിന്റെ നടപടി.

അന്വേഷണം അവസാനിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം തത്വത്തില്‍ തീരുമാനമെടുത്തു. 2009-ല്‍ ഗുജറാത്ത് പോലീസ് യുവതിയെ നിരീക്ഷണത്തിലാക്കി എന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സംഭവം നടന്നപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായ്ക്കും പങ്കുണ്ടെന്ന ആരോപണമായിരുന്നു വിവാദത്തിന് വഴിവെച്ചത്. അതേ സമയം അന്വേഷണ
കമ്മീഷന്‍ രൂപീകരണം രാഷ്ട്രീയ പ്രേരിതമാണെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍
രിജ്ജു പറഞ്ഞിരുന്നു. അന്വേഷണത്തിന് വിരമിച്ച ജഡ്മിരാരും തയ്യാറല്ലെന്നതും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :