സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 8 നവംബര്‍ 2021 (09:34 IST)
കൊടുംകുറ്റവാളികളെ വധിച്ച് ഗുജറാത്ത് പൊലീസ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹനീഫ് ഖാനെയും മകന്‍ മദിന്‍ ഖാനെയുമാണ് വധിച്ചത്. 60തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹനീഫ് ഖാന്‍. ഇന്നലെ വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒളിവിലായിരുന്ന ഇവരെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയതായിരുന്നു. സുരേന്ദ്രനഗര്‍ ജില്ലയിലെ ഗേദിയ ഗ്രാമത്തിലായിരുന്നു ഇവര്‍ ഒളിച്ചുതാമസിച്ചത്.
കീഴടങ്ങാന്‍ ആവശ്യപ്പെട്ട പൊലീസിനു നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇരുവരും കൊല്ലപ്പെടുകയായിരുന്നു.