ഗുജറാത്തില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 മെയ് 2023 (17:24 IST)
ഗുജറാത്തില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. വല്‍സാദ് ജില്ലയിലെ വാപ്പി ടൗണില്‍ ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിലേക്ക് പോയ ഭാര്യയെ കാത്ത് കാറില്‍ ഇരിക്കവെയാണ് ശൈലേഷ് പട്ടേല്‍ എന്ന ബിജെപി നേതാവിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയത്.

ബൈക്കില്‍ എത്തിയ സംഘമാണ് ശൈലേഷ് പട്ടേലിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ബിജെപി വാപി താലൂക്ക് യൂണിറ്റ് വൈസ് പ്രസിഡണ്ട് ആണ് ശൈലേഷ് പട്ടേല്‍. വെടിയേറ്റതിനു പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :