വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 27 നവംബര്‍ 2020 (08:53 IST)
അഹമ്മദാബാദ്: ഗുജറത്തിലെ രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം. ഉദയ് ശിവാനന്ദ് ആശുപത്രിയിലെ എഐസിയുവിലാണ് തിപിടുത്തമുണ്ടായത്. അപകടത്തിൽ അഞ്ചു രോഗികൾ പൊള്ളലേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ആശുപത്രിയിൽ ഐസിയു കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന മറ്റു രോഗികളെ പ്രദേശത്തെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി. 33 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ ഐസിയുവിലായിരുന്നു. കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. സംഭവത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു.