അഹമ്മദാബാദ്|
AISWARYA|
Last Modified ശനി, 9 ഡിസംബര്‍ 2017 (07:31 IST)
ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ്. ബിജെപിയുടെയും കോൺഗ്രസിന്റെയും കരുത്തുറ്റ പോരാട്ടമാകും നടക്കുക. പ്രബലന്മാരുടെ മണ്ഡലങ്ങളിലെ സ്വതന്ത്ര ബാഹുല്യം വോട്ട് ചിതറിക്കുമെന്ന ആശങ്കയും ഇരുപക്ഷത്തുമുണ്ട്. മുഖ്യധാരാ പാർട്ടികൾക്കു പുറമേ എൻസിപിയും ബിഎസ്പിയും ആം ആദ്മി പാർട്ടിയും സ്ഥാനാർഥികളെ നിർത്തിയതു കോൺഗ്രസിൽ ആശങ്കയുയർത്തുന്നു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രംഗത്ത് വന്നിരുന്നു. നോട്ട് നിരോധനത്തിലൂടെ
മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നെന്ന് മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.
നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയതിലൂടെ ജനങ്ങള്‍ നേരിടേണ്ടിവന്ന വേദനകള്‍ മനസ്സിലാക്കുന്നതില്‍ മോദി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ ജന്മനാട്ടില് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ വിമര്‍ശനങ്ങള്‍.
ഗുജറാത്ത് ജനത മോദിയിലര്‍പ്പിച്ച വിശ്വാസത്തെയാണ് അദ്ദേഹം വഞ്ചിച്ചത്. തങ്ങളുടെ ത്യാഗം രാജ്യനന്മയ്ക്കുപകരിക്കുമെന്ന് ആ പാവം ജനങ്ങള്‍ കരുതി. പക്ഷേ, അവരുടെ വിശ്വാസവും പ്രതീക്ഷകളും അസ്ഥാനത്തായി.’ മന്‍മോഹന്‍സിങ് പറഞ്ഞു.