ശ്രീനു എസ്|
Last Updated:
തിങ്കള്‍, 15 ഫെബ്രുവരി 2021 (17:40 IST)
പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് ഒരു ദിവസത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് ഇന്നു നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഹമ്മദാബാദിലെ യുഎന്‍ മെഹ്ദാ ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്.
കഴിഞ്ഞ ദിവസം വഡോദര മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു സ്റ്റേജില്‍ സംസാരിച്ചുകൊണ്ടിരിക്കവെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന് നിരവധി ടെസ്റ്റുകള്‍ നടത്തി. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ അന്വേഷണവുമായി എത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തുടര്‍ ചികിത്സയിലേക്ക് മാറിയിട്ടുണ്ട്.