ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (08:15 IST)
ഏകീകൃത ചരക്കു സേവന നികുതി ബില്‍ ഇന്ന് വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്ക് വരും. കഴിഞ്ഞദിവസം രാജ്യസഭ പാസാക്കിയപ്പോള്‍ ബില്ലില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതോടെയാണ്, ലോക്സഭയുടെ അംഗീകാരം വീണ്ടും ആവശ്യമായത്.
ഓഗസ്റ്റ് മൂന്നിന് രാജ്യസഭ ഏക സ്വരത്തില്‍ പാസാക്കിയ ബില്ലാണ് ലോക്സഭയില്‍ എത്തുന്നത്. ബില്‍ നേരത്തേ ലോക്സഭ പാസാക്കിയതാണെങ്കിലും രാജ്യസഭ ഒട്ടേറെ ഭേദഗതികള്‍ വരുത്തിയ സാഹചര്യത്തില്‍ വീണ്ടും ലോക്സഭയുടെ അംഗീകാരം വേണം.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബില്ലിന് അനുകൂലമാണ്. എ ഐ എ ഡി എം കെ മാത്രമാണ് ബില്ലിനെ എതിര്‍ക്കുന്നത്.