പാരസെറ്റാമോൾ നൽകി വരനെ വിവാഹ പന്തലിൽ എത്തിച്ചു, രണ്ടാം ദിവസം യുവാവ് മരിച്ചു, വിവാഹത്തിൽ പങ്കെടുത്ത 100 പേർക്ക് കൊവിഡ്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 1 ജൂലൈ 2020 (09:02 IST)
പറ്റ്ന: പറ്റ്നയിൽ വിവാഹ ചടങ്ങിൽ പെങ്കെടുത്ത 100 ഓളം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വിവാഹം കഴിഞ്ഞ രണ്ടാം ദിവസം നവവൻ മരണപ്പെട്ടു, കൊവിഡ് പരിശോധന നടത്താതെ തന്നെ ബന്ധുക്കൾ മൃതദേഹം സംസ്കരിയ്ക്കുകയും ചെയ്തു. കടുത്ത പനിയുണ്ടായിരുന്ന നവവരന് പാരസെറ്റാമോൾ നൽകിയാണ് ബന്ധുക്കൾ വിവാത്തിന് എത്തിച്ചത്.

ഗുരുഗ്രാമിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായിരുന്ന വരൻ മെയ് അവസാനമാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. കടുത്ത പനി ഉണ്ടായിരുന്നതിനാൽ വിവാഹം മാറ്റിവയ്ക്കണം എന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു എങ്കിലും ബന്ധുക്കൾ ഇതിന് അനുവദിച്ചില്ല. പാരസസെറ്റാമോൾ നൽകി യുവാവിനെ വുവാഹത്തിന് എത്തിയ്ക്കുകയായിരുന്നു. ജൂൺ 17ന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ്ക്കുന്നതിടെ യുവവ് മരനപ്പെടുകയായിരുന്നു.

എന്നാൽ കൊവിഡ് പരിശോധന നടത്താതെ തന്നെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു. ചിലർ ജില്ലാ മജിസ്ട്രേറ്റിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ദിവസങ്ങൾക്കുള്ളിൽ പ്രദേശത്തെ 350 പേരിൽ കൊവിഡ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ 85 പേർക്ക് രോഗം സ്ഥിരീകരിച്ചു. യുവാവിന്റെ ബന്ധുക്കളായ 15 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽനിന്നുമാകാം മറ്റുള്ളവരിലേക്ക് രോഗം വ്യാപിച്ചത് എന്നാണ് അനുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :