സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിനാല്‍ മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് 23കാരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (16:15 IST)
സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിനാല്‍ മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് 23കാരന്‍. തെലങ്കാനയിലെ വാറങ്കലിലാണ് സമൂഹത്തെ ഞെട്ടിച്ച സംഭവം നടന്നത്. മൂന്നുദിവസം മുന്‍പ് മരിച്ച മുത്തച്ഛനെ ഫ്രിഡ്ജില്‍ വയ്ക്കുകയായിരുന്നു. ദുര്‍ഗന്ധം പുറത്തുവന്നപ്പോള്‍ സമീപവാസികള്‍ പൊലീസിനോട് പരാതിപ്പെടുകയായിരുന്നു.

സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിനാലാണ് ഫ്രിഡ്ജില്‍ വച്ചതെന്നാണ് പൊലീസിനോട് യുവാവ് പറഞ്ഞത്. എന്നാല്‍ പെന്‍ഷന്‍ തുക മുടങ്ങാതിരിക്കാനാണോ ഇതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :