അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റാലും സൗജന്യ ചികിത്സ, പദ്ധതിയ്ക്ക് അന്തിമ രൂപമായി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2021 (07:55 IST)
ഡൽഹി: അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റാലും സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയ്ക്ക് അന്തിമ രൂപമായി. പരിക്കേറ്റവർക്ക് ഒന്നര ലക്ഷം രുപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. ഇൻഷൂറൻസ് പ്രീയമത്തിൽ 0.1 ശതമാനം വർധനവ് വരുത്തി ഈ തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. ദേശിയപാതാ വിഭാഗം വിവിധ സെസുകളിലൂടെ പണം സ്വരൂപിയ്ക്കുന്നതും ആലോചനയിലുണ്ട്. അപകടത്തിൽ പരിക്കേൽക്കുന്ന എല്ലാവർക്കും ഈ ആനുകൂല്യത്തിന് അർഹത ഉണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതിനായി അധിക പ്രീമിയം ഇടാക്കാൻ കമ്പാനികൾക്ക് അനുമതി നൽകും. ചീത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാകും നൽകുക. ആശുപത്രികൾ ചികിത്സ നിഷേധിയ്ക്കാൻ പാടില്ല എന്നും പ്രത്യേക നിർദേശം ഉണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :