കുളച്ചല്‍ തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി; വിഴിഞ്ഞം തുറമുഖത്തിന് ഭീഷണിയാകും

കുളച്ചല്‍ തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി; വിഴിഞ്ഞം തുറമുഖത്തിന് ഭീഷണിയാകും

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 6 ജൂലൈ 2016 (09:28 IST)
തമിഴ്നാട്ടിലെ കുളച്ചല്‍ തുറമുഖപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി. വിഴിഞ്ഞം തുറമുഖത്തു നിന്ന് 36 കിലോമീറ്റര്‍ മാത്രം അകലെയാണ് കുളച്ചല്‍ തുറമുഖം. അതുകൊണ്ടു തന്നെ വിഴിഞ്ഞത്തെ അന്താരാഷ്‌ട്ര തുറമുഖമായി വികസിപ്പിക്കാനുള്ള കേരളത്തിന്റെ പദ്ധതിക്ക് ഭീഷണിയാണ് കുളച്ചല്‍ തുറമുഖം.

ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം പദ്ധതി നടപ്പാക്കുന്നതിന് സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കാന്‍
തീരുമാനിച്ചു. 6000 കോടി രൂപയുടെ കേന്ദ്രനിക്ഷേപമുള്ള
പദ്ധതിയാണ് കുളച്ചല്‍ തുറമുഖം പദ്ധതി. തുടക്കത്തില്‍ പ്രതിവര്‍ഷം 17 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യംചെയ്യുന്ന സംവിധാനമാണ് ഒരുക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :