‘മുണ്ടെയുടെ അകാലനിര്യാണം നികത്താനാവാത്ത നഷ്ടം‘

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (12:50 IST)
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ അകാലനിര്യാണം മഹാരാഷ്ട്രയ്ക്കും ഇന്ത്യയ്ക്കു തന്നെയും നികത്താനാവാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
നിര്യാണത്തില്‍ രാഷ്ട്രപതി കടുത്ത ദുഃഖവും നടുക്കവും പ്രകടിപ്പിച്ചു.

സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന നേതാവിനെയാണ് രാജ്യത്തിനു നഷ്ടമായതെന്നും അനുശോചന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

ഗോപിനാഥ് മുണ്ടെയുടെ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നു കോണ്‍ഗ്രസ് നേതാവ് റഷീദ് അല്‍വി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം വന്‍ നഷ്ടമാണ്. കഠിന പ്രയത്നത്തിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് അദ്ദേഹം ഈ നിലയിലെത്തിയതെന്നും റഷീദ് അല്‍വി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :