നല്ല റോഡുകളാണ് അപകടങ്ങൾക്ക് കാരണം; വിചിത്രവാദവുമായി മന്ത്രി

ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്ക് വന്‍തുക ഈടാക്കുമ്പോള്‍ ജനങ്ങള്‍ നല്ല റോഡുകള്‍ ആവശ്യപ്പെടില്ലേയെന്ന ചോദ്യത്തിനാണ് ഉപമുഖ്യമന്ത്രി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.

Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (08:13 IST)
റോഡുകള്‍ മോശമാകുമ്പോഴല്ല മറിച്ച് നല്ലതും സുരക്ഷിതവുമാകുമ്പോഴാണ് അപകടങ്ങളുണ്ടാവുന്നതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്‌റോൾ.നമ്മുടെ റോഡുകളിലൂടെ ആളുകള്‍ക്ക് ഇപ്പോള്‍ മണിക്കൂറില്‍ നൂറു കിലോമീറ്ററിലധികം വേഗതയില്‍ ഓടിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെയാണ് അപകടങ്ങളും വര്‍ധിക്കുന്നത് എന്ന് കജ്‌റോള്‍ പറഞ്ഞു.

ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്ക് വന്‍തുക ഈടാക്കുമ്പോള്‍ ജനങ്ങള്‍ നല്ല റോഡുകള്‍ ആവശ്യപ്പെടില്ലേയെന്ന ചോദ്യത്തിനാണ് ഉപമുഖ്യമന്ത്രി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.അതേസമയം, മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി ലക്ഷ്മണ്‍ സാവഡി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :