ശ്രീനു എസ്|
Last Updated:
ശനി, 12 സെപ്‌റ്റംബര്‍ 2020 (09:55 IST)
സ്വര്‍ണം വാങ്ങാനെന്നമട്ടിലെത്തി തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച. ആന്ധ്രാപ്രദേശിലെ അലിഗഢിലാണ് ഇന്നലെ സംഭവം നടന്നത്. ഇന്നലെ ഉച്ചയോടെ രണ്ടുപേര്‍ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന മട്ടില്‍ എത്തുകയായിരുന്നു.
തൊട്ടുപുറകെ മൂന്നാമത്തെ ആളെത്തി തോക്ക് ചൂണ്ടുകയായിരുന്നു. മൂന്നുപേരും മാസ്‌ക് ധരിച്ചിരുന്നു. നാല്‍പതു ലക്ഷം വില വരുന്ന സ്വര്‍ണമാണ് ഇവര്‍ കവര്‍ന്നത്. കൂടാതെ നാല്‍പതിനായിരം രൂപയും തട്ടിയെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ അലിഗഢ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.