42 ലക്ഷം രൂപയുടെ സ്വര്‍ണം നാല് പാക്കറ്റുകളിലായി മലദ്വാരത്തില്‍ ഒളിപ്പിച്ചു; മണിപ്പൂരില്‍ പിടിയിലായത് മലയാളി

രേണുക വേണു| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (16:21 IST)

42 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതവുമായി മണിപ്പൂരില്‍ മലയാളി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വര്‍ണവുമായി ഇംഫാല്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫിന്റെ പിടിയിലായത്.

മലദ്വാരത്തില്‍ നാല് പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40-നുള്ള ഇംഫാല്‍-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തിലാണ് ഷരീഫ് യാത്രചെയ്യേണ്ടിയിരുന്നത്. സുരക്ഷാ പരിശോധനയ്ക്കിടെ സംശയം തോന്നിയ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായാണ് ഇയാള്‍ മറുപടി നല്‍കിയിരുന്നത്. ഉടനെ തന്നെ പ്രതിയെ എക്‌സറേ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :