പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം: താത്‌പര്യമില്ലാത്തവർ ഉത്തര കൊറിയയിലേയ്‌ക്ക് പോകണമെന്ന് മേഘാലയ ഗവർണർ

ട്വിറ്ററിലൂടെയായിരുന്നു ഗവർണറുടെ അഭിപ്രായ‌ പ്രകടനം.

തുമ്പി ഏബ്രഹാം| Last Modified ശനി, 14 ഡിസം‌ബര്‍ 2019 (13:17 IST)
വിഭജന ജനാധിപത്യ'ത്തില്‍ വിശ്വാസമില്ലാത്തവര്‍ ഉത്തര കൊറിയയിലേക്ക് പോകുവെന്ന വിവാദ പരാമർശവുമായി തഥാഗത റോയ്. ട്വിറ്ററിലൂടെയായിരുന്നു ഗവർണറുടെ അഭിപ്രായ‌ പ്രകടനം.
അത് ആവശ്യമില്ലാത്തവര്‍ ഉത്തരകൊറിയയിലേക്ക് പൊയ്ക്കോളൂവെന്നായിരുന്നു ഗവർണറുടെ പരാമർശം.

ഒരിക്കൽ ഈ രാജ്യം മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയെ സൂചിപ്പിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.


കിം ജോങ് ഉന്നാണ് ഉത്തരകൊറിയയുടെ ഭരണാധികാരി. ഗവര്‍ണറുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രാജ്ഭവനുമുന്നില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടി. കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പൊലീസ് സമരക്കാരെ നേരിട്ടത്. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :