ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല: ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

chennai, suicide, english ചെന്നൈ, ആത്മഹത്യ, ഇംഗ്ലീഷ്
ചെന്നൈ| സജിത്ത്| Last Modified ശനി, 16 ജൂലൈ 2016 (08:00 IST)
ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി തീ കൊളുത്തി ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് വേണ്ടി പുറത്തുപോയ സമയത്തായിരുന്നു രാജലക്ഷ്മി ആത്മഹത്യ ചെയ്തത്. തേനൂരിനടുത്ത് വാമദത്താണ് സംഭവം നടന്നത്.

ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയായ രാജലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. ഇംഗ്ലീഷില്‍ തനിക്ക് വേണ്ടത്ര കഴിവ് ഇല്ലാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും എഴുതിയ ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തു.

രാജലക്ഷ്മി പഠിച്ചിരുന്ന കോളേജിലെ ആശയവിനിമയം പ്രധാനമായും ഇംഗ്ലീഷിലായിരുന്നു. മറ്റു കുട്ടികളുമായി ആശയവിനിമയം നടത്താന്‍ സാധിക്കാത്തതില്‍ കുട്ടിക്ക് മാനസിക പ്രയാസമുണ്ടായിരുന്നതായി മാതാവ് പറഞ്ഞു.
തമിഴില്‍ പഠിക്കാന്‍ മകള്‍ക്ക് അവസരമൊരുക്കികൊടുക്കാമെന്ന് കോളേജ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :