കാമുകനൊപ്പം ഒളിച്ചോടിയ പതിനാറുകാരിയെ ചുട്ടുകരിച്ചു

ഉത്തര്‍പ്രദേശ്,ദുരഭിമാനക്കൊല,പതിനാറുകാരി
അലിഗഡ്‌| VISHNU.NL| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (12:55 IST)
കാമുകനൊപ്പം ഒളിച്ചോടിയതിന് പതിനാറുകാരിയെ സഹോദരന്മാര്‍ ചുട്ടുകരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം.

അലിഗഡില്‍ സബാപുരിയില്‍ കാമുകനൊപ്പം ഒളിച്ചോടിയ ‘കുറ്റത്തിന്‘ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുന്നിലിട്ട് സഹോദരന്മാര്‍ വെടിവച്ചു കൊന്ന് ചുട്ടുകരിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ച ഗ്രാമത്തില്‍ തന്നെയുള്ള ഒരു യുവാവിനൊപ്പം പോയ പെണ്‍കുട്ടി തിങ്കളാഴ്ച വീട്ടില്‍ മടങ്ങിവന്നിരുന്നു. കൊലപാതക വിവരം പുറത്തായതോടെ കുടുംബം ഒന്നടങ്കം ഒളിവില്‍ പോയി. ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :