ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (13:47 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ മോശം പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞു. വിഷയത്തില്‍ രാവിലെ ലോക്സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി
രംഗത്തെത്തിയിരുന്നു.
മന്ത്രി രാജിവയ്ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഖേദം പ്രകടിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭ കുറച്ചു നേരത്തേക്ക് നിര്‍ത്തിവെച്ചു. സഭ വീണ്ടും 11.45ന്
സമ്മേളിച്ചപ്പോളാണ് മന്ത്രി പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ചത്.
ഉത്തര്‍പ്രദേശിലെ ഹാജിപൂരില്‍ നടന്ന ബി ജെ പി പരിപാടിക്കിടെയാണ്
ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. രാജീവ് ഗാന്ധി വിവാഹം കഴിച്ചത് വെളുത്ത നിറമില്ലാത്ത നൈജീരിയക്കാരിയെ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസുകാര്‍ അവരുടെ നേതൃത്വത്തെ അംഗീകരിക്കുമായിരുന്നോ എന്നാണ് ഗിരിരാജ് സിംഗ് ചോദിച്ചത്. പരാമര്‍ശം വന്‍ വിവാദമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലുംട്വിറ്ററിലും
പിന്തുടരുക.