ബോറടി മാറ്റാന്‍ നഴ്സ് 30 രോഗികളെ കൊലപ്പെടുത്തി

ബെര്‍ലിന്‍| Last Modified വെള്ളി, 9 ജനുവരി 2015 (19:18 IST)
ബോറടി മാറ്റാന്‍
38കാരനായ മുന്‍ നഴ്‌സ് കുത്തിവെച്ച് കൊന്നത് 30 രോഗികളെ. ജര്‍മ്മനിയിലെ ഡെല്‍മന്‍ ഹോസ്റ്റിലെ ഒരു ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അവസരത്തിലാണ് കൊലപാതകങ്ങള്‍ നടത്തിയത്.

ഹൃദ്രോഗത്തിനുള്ള മരുന്ന് ഓവര്‍ഡോസായി കുത്തിവെച്ചാണ് ആളുകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മരുന്ന് ഓവര്‍ഡോസായി ശരീരത്തിലെത്തുന്നതോടെ ഹൃദയമിടിപ്പില്‍ വ്യത്യാസമുണ്ടാകുകയും രക്തസമ്മര്‍ദം കുറഞ്ഞ് രോഗി മരിയ്ക്കുകയും ചെയ്യും.

മൂന്ന് പേരെ കൊല്ലുകയും രണ്ട് രോഗികളെ കൊല്ലാന്‍ ശ്രമിയ്ക്കുകയും ചെയ്ത കേസില്‍ വിചാരണ നേരിടുന്നതിനിടയാണ് നഴ്സ് ഇക്കാര്യം തുറന്ന് പറഞ്ഞത്.ഓവര്‍ഡോസ് മരുന്ന് നല്‍കി
90 ആളുകളെ
കൊല്ലാന്‍ ശ്രമിച്ചെങ്കിലും
30 പേരാണ് മരണമടഞ്ഞത്. 60 പേര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :